സർക്കാരിന്റെ സഹായമില്ല; ഐഎഫ്എഫ്‌കെ ചെലവ് ചുരുക്കി നടത്താൻ തീരുമാനം

ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (08:17 IST)
കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് അന്തിമതീരുമാനമായത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ചലച്ചിത്രമേള വേണ്ടെന്നുവയ്‌ക്കാനുള്ള തീരുമാനം ഉണ്ടായിരുന്നു. ചലച്ചിത്രമേള നടത്തണമെന്ന ആവശ്യം ശക്തമായതോടെയാണ് തീരുമാനവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
 
എന്നാൽ ഇത്തവണ സർക്കാർ സഹായമില്ലാതെയാണ് ഇത്തവണത്തെ ചലച്ചിത്രമേള നടത്താൻ തീരുമാനമായത്. ചലച്ചിത്രമേളയ്‌ക്ക് സർക്കാർ പണം നൽകില്ല. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്ക് മേളയ്ക്കാവശ്യമായ പണം കണ്ടെത്തണം. ഡലിഗേറ്റുകളുടെ എണ്ണം കുറയ്ക്കണം. 
 
അതേസമയം, ചലച്ചിത്രമേളയുടെ ഫീസ് വർദ്ധിപ്പിച്ച് ആവശ്യമായ തുക കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം, ഇന്ത്യന്‍ സിനിമകളുടെയും ലോക സിനിമകളുടെയും എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍