അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് ഇന്നസെന്റ്; പകരക്കാരനാകുന്നത് ഇയാള്‍ ?

ഞായര്‍, 17 ഡിസം‌ബര്‍ 2017 (16:08 IST)
സിനിമാ സംഘടനയായ അമ്മയുടെ പ്രസിഡന്റാകാൻ ഇനിയില്ലെന്ന് നടനും എംപിയുമായ ഇന്നസെന്‍റ്. തന്നേക്കാള്‍ യോഗ്യരായവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടെന്നും അതുകൊണ്ടുതന്നെ അടുത്ത ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.
 
എംപിയായ സമയത്തുതന്നെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപിനുള്ള പങ്കുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡന്റെന്ന നിലയില്‍ ഇന്നസെന്റ് മൗനം പാലിച്ചതും ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. 
 
നീണ്ട 17 വര്‍ഷക്കാലം പ്രസിഡന്റായതിനു ശേഷമാണ് ഇന്നസെന്റ് ആ സ്ഥാനമൊഴിയുന്നത്. അതേസമയം, അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നസെന്റിന് പകരക്കാരനെ കണ്ടെത്തുക എന്നത് അമ്മ ഭാരവാഹികളുടെ മുന്നിലുള്ള വലിയ ചോദ്യമായി മാറും. 
 
ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവായിരുന്നു സംഘനടയുടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ പരിചയസമ്പന്നനായ ഇടവേള ബാബുവിനെ തന്നെ പ്രസിഡന്റ് ആക്കണമെന്നാണ് സിനിമാ മേഖലയില്‍ നിന്നും ലഭ്യമാകുന്ന വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍