രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 50,848 പേര്‍ക്ക്; മരണം 1358

ശ്രീനു എസ്

ബുധന്‍, 23 ജൂണ്‍ 2021 (10:34 IST)
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 50,848 പേര്‍ക്ക്. 68,817 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മുക്തരായി. കൂടാതെ രോഗംമൂലം 1358 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,28,709 ആയി.
 
രാജ്യത്ത് ഇതുവരെ രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3,90,660 ആണ്. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത് 6,43,194 പേരാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍