ദുരിതത്തില്‍ വലഞ്ഞ് കേരളം: പുനലൂരില്‍ യുവതി തീ കൊളുത്തിമരിച്ചു, 24 മണിക്കൂറിനിടെ മൂന്നാമത്തെ മരണം

ശ്രീനു എസ്

ബുധന്‍, 23 ജൂണ്‍ 2021 (08:34 IST)
സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ ആത്മഹത്യ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. അവസാനമായി പുനലൂരില്‍ യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.  ഇന്നലെ വൈകീട്ട് മഞ്ഞമണ്‍കാലായില്‍ ലിജി ജോണ്‍ ആണ് തീകൊളുത്തി മരിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ആത്മഹത്യ ചെയ്തത്.
 
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ലിജി. ഇവരുടെ ഭര്‍ത്താവ് കൊല്ലത്തെ ആശുപത്രിയിലെ നഴ്‌സാണ്. ഇവര്‍ക്ക് രണ്ടുകുട്ടികളാണുള്ളത്. കുട്ടികള്‍ ട്യൂഷനുപോയസമയത്തായിരുന്നു ലിജി മണ്ണെണ്ണ ഉപയോഗിച്ച് ആത്മഹത്യ ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍