മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സിന്റെ വ്യാപക റെയ്ഡ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 ഡിസം‌ബര്‍ 2022 (16:01 IST)
മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്‌സിന്റെ വ്യാപക റെയ്ഡ്. പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍,
 ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളില്‍ ആയിരുന്നു ഇന്‍കം ടാക്‌സിന്റെ പരിശോധന. ലോക്കല്‍ പോലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഇന്‍കം ടാക്‌സ് പരിശോധന എത്തിയത്. പുറമേ നിന്ന് വീടിന്റെ ഗേറ്റ് അടച്ചുപൂട്ടിയായിരുന്നു പരിശോധന.
 
 രാവിലെ എട്ടുമണിക്ക് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. അതേസമയം ഇത് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ പരിശോധനയ്ക്ക് എത്തിയ സംഘം തയ്യാറായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍