വയറുവേദന ഇല്ലെങ്കിലും അള്‍സര്‍ നിങ്ങള്‍ക്കുണ്ടാകാം!

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 ഡിസം‌ബര്‍ 2022 (13:29 IST)
അള്‍സര്‍ ഒരു വില്ലന്‍ തന്നെയാണ്. എന്നാല്‍ ആരംഭത്തിലേ തിരിച്ചറിഞ്ഞാല്‍ ഈ വില്ലനെ നമുക്ക് ഓടിക്കാനാകും. കുടലിനെ ഏറ്റവും അധികം ബാധിക്കുന്ന അസുഖങ്ങളില്‍ ഒന്നാണ് അള്‍സര്‍.
 
സാധാരണഗതിയില്‍ ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളെ അല്ലെങ്കില്‍ വിള്ളലുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പൊതുവെ കുടലിനെയാണ് ഇത് ബാധിക്കാറുള്ളതെങ്കിലും ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം.
 
ഇതിന്റെ പ്രധാന ലക്ഷണം വയറുവേദന ആണെങ്കിലും ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, ക്ഷീണം, രക്തം വരുന്നതുമൊക്കെ ഇതിന്റെ ലക്ഷണം തന്നെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍