കോപ്പിയടി; ഐജി ജോസിനെ സസ്പെന്‍ഡ് ചെയ്യും

ബുധന്‍, 6 മെയ് 2015 (13:15 IST)
എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചു എന്ന് തെളിഞ്ഞതിനേ തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഐജി ടി ജെ ജോസിനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം. സംഭവം അന്വേഷിക്കുന്ന എഡിജിപി ശങ്കര്‍ റെഡ്ഢി അന്വേഷണ വിധേയനാക്കി  ടി ജെ ജോസിനെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത്. എഡിജിപി സംഭവംനടന്ന കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ എത്തി തെളിവെടുത്തു. ഇന്ന് വൈകിട്ട് അന്വേഷണ റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിക്കും.

ഐജി കുറ്റക്കാരനാണെന്ന് ഇന്നലെ തന്നെ എംജി സര്‍വകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍ എ സി ബാബു പരീക്ഷാ കണ്‍ട്രോളര്‍ മുഖേന എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചു. തുടര്‍ നടപടികളില്‍ നിലപാട് സ്വീകരിക്കേണ്ടത് വൈസ് ചാന്‍സലറാണ്. വിശദ അന്വേഷണത്തിന് സമിതിയെ നിയമിക്കാന്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും നടപടിയെടുക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക