ഇടുക്കി എം പി ജോയ്സ് ജോര്‍ജ്ജിനെതിരെ പൊലീസ് കേസെടുത്തു

ഞായര്‍, 5 ഒക്‌ടോബര്‍ 2014 (11:44 IST)
വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്തു എന്ന ആരോപണത്തില്‍  ഇടുക്കി എം പി  ജോയ്സ് ജോര്‍ജ്ജിനും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അനധികൃതമായി സംഘം ചേര്‍ന്നതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. അടിമാലി സി.ഐ എ.ജിനദേവന്‍ ആണ് കേസ്‌ അന്വേഷിക്കുന്നത്.

ഇടുക്കി മാമലക്കണ്ടത്ത് മലയോര ഹൈവേയുടെ കലുങ്കുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കൈയേറ്റശ്രമം നടന്നത്. ജോയ്സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളും ആദിവാസികളും ചേര്‍ന്ന് മന്ത്രിയുടെ വാഹനം തടഞ്ഞശേഷം  കൈയേറ്റത്തിന് ശ്രമിച്ചുവെന്നാണ് ആരോപണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക