Kochi Metro WhatsApp QR Tickets: കൊച്ചി മെട്രോ വാട്‌സ്ആപ്പ് ടിക്കറ്റ് എടുക്കേണ്ടത് ഇങ്ങനെ

രേണുക വേണു
ബുധന്‍, 10 ജനുവരി 2024 (15:54 IST)
Kochi Metro

Kochi Metro WhatsApp QR Tickets: ഡിജിറ്റല്‍ ടിക്കറ്റിങ്, ഇ പേയ്‌മെന്റ് എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിച്ചു. വാട്‌സ്ആപ്പില്‍ മെസേജ് അയച്ചുകൊണ്ട് ഇനി കൊച്ചി മെട്രോ ടിക്കറ്റ് ലഭിക്കും. അതിനായി ചെയ്യേണ്ടത് ഇങ്ങനെ: 
 
1. കൊച്ചി മെട്രോ റെയില്‍ സര്‍വീസ് വാട്‌സ്ആപ്പ് നമ്പര്‍ - 9188957488 
 
2. ഈ നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക 
 
3. ഈ നമ്പറിലേക്ക് വാട്‌സ്ആപ്പില്‍ 'Hi' എന്ന സന്ദേശം അയക്കുക 
 
4. 'QR Ticket' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക 
 
5. അതിനുശേഷം 'Book Ticket' എന്നതില്‍ ക്ലിക്ക് ചെയ്യുക 
 
6. സ്റ്റേഷന്‍ ലിസ്റ്റില്‍ നിന്ന് യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും സെലക്ട് ചെയ്യുക 
 
7. യാത്രക്കാരുടെ എണ്ണവും സെലക്ട് ചെയ്യുക 
 
8. ഇഷ്മുള്ള സംവിധാനം ഉപയോഗിച്ച് പേയ്‌മെന്റ് അടയ്ക്കുക 
 
9. നിങ്ങള്‍ക്കുള്ള QR ടിക്കറ്റ് തയ്യാര്‍, ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും ഈ രീതി അവലംബിക്കാം 
 

അനുബന്ധ വാര്‍ത്തകള്‍

Next Article