കൊല്ലണം... താടിയും മീശയും വടിച്ചാല്‍ 18 കിലോ കുറയും എന്ന് പറഞ്ഞവന്മാരെ കൊല്ലണം

വെള്ളി, 15 ഡിസം‌ബര്‍ 2017 (13:48 IST)
ഏത് വിഷയവും നിസാരമായി ട്രോളുകളാക്കുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ?. വിഷയം ഏതുമായി കൊള്ളട്ടേ അതിനെ കീറിമുറിച്ച് രസകരമായ രീതിയില്‍ കൈകാര്യം ചെയുന്ന ട്രോളന്മാരുടെ കഴിവിനെ കൈയ്യടിക്കാതെ വയ്യ. 
 
രാഷ്ട്രീയം, സിനിമ തുടങ്ങിയ മേഖലകളെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്ന ഈ ട്രോളുകള്‍ അതിഗൌരവമായ കാര്യങ്ങളിൽ പോലും ചിരിയുണർത്തുന്നു. ഗൗരവമേറിയ വിഷയങ്ങളെ വളരെ രസകരമായി അവതരിപ്പിക്കുന്നത് കൊണ്ടാണ് ട്രോളുകളേയും ട്രോളർമാരേയും സമൂഹം അംഗീകരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും.
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ലാലേട്ടന്‍ 18 കിലോ തൂക്കം കുറച്ചതാണ്. 51 ദിവസം കൊണ്ട് മോഹന്‍ലാല്‍ എങ്ങനെയാണ് ഇത്രയധികം തൂക്കം കുറച്ചത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. മീശയും താടിയും വടിച്ചിട്ടാണത്രെ ലാലേട്ടന്‍ 18 കിലോ തൂക്കം കുറച്ചത്. ഇതിനെയാണ് സോഷ്യല്‍ മീഡിയ ട്രോളിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍