വീട്ടമ്മയും അയൽക്കാരനും മരിച്ച നിലയിൽ

എ കെ ജെ അയ്യർ

വ്യാഴം, 30 മെയ് 2024 (19:36 IST)
പാലക്കാട്: വീട്ടമ്മയേയും അയൽക്കാരനായ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. കോങ്ങാട് അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കോണ്ടാട് പുളിയാനി വീട്ടിൽ കുഞ്ഞി ലക്ഷ്മി (38) അയൽവാസി ദീപേഷ് (38) എന്നിവരെയാണ് കൃഷിയിടത്തിനോട് ചേർന്നുള്ള ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
 
ഇവരുടെ മൃതദേഹങ്ങളുടെ അടുത്തു നിന്നു വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മന്യയാണെന്നാണ് പ്രാഥമിക നിഗമനം
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍