അഭിഭാഷകന്‍ ധനേഷ് തന്നെ കടന്നുപിടിച്ചു; കേസായപ്പോള്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നു; അഭിഭാഷകനെ സംരക്ഷിക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ആലോചിക്കുന്നെന്നും അപമാനിക്കപ്പെട്ട വീട്ടമ്മ

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (15:19 IST)
അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചെന്ന് അപമാനത്തിനിരയായ വീട്ടമ്മ. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വീട്ടമ്മ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തനിക്കെതിരെ ധനേഷ് മാത്യു മാഞ്ഞൂരാന്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകനെ സംരക്ഷിക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ ആലോചിക്കുന്നെന്നും വീട്ടമ്മ ആരോപിച്ചു.
 
കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ അച്ഛനും അമ്മയും ഭാര്യയും തന്നെ വന്നു കണ്ടിരുന്നു. ജാമ്യം കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ മോശക്കാരിയെന്ന് ചിത്രീകരിക്കാന്‍ പലരും ശ്രമിച്ചു. കേസായപ്പോള്‍ തനിക്കെതിരെ അഭിഭാഷകന്‍ അപവാദങ്ങള്‍ പ്രചരിപ്പിച്ചു. തന്റെ കുടുംബജീവിതം പോലും അവതാളത്തിലാക്കുന്ന തരത്തിലുള്ള അപവാദങ്ങളാണ് പ്രചരിപ്പിച്ചത്. കാര്യം ഇത്രത്തോളം വഷളായതോടെ കേസുമായി മുന്നോട്ടു പോകാന്‍ താന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
ധനേഷിനെ തനിക്ക് നേരത്തെ അറിയില്ല. നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ട്. താന്‍ ഇനി കേസുമായി മുന്നോട്ടു പോകും. കാരണം, താന്‍ പിന്മാറിയാല്‍ ഇത്തരത്തില്‍ അപമാനിക്കപ്പെടുന്ന ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രതീക്ഷ നഷ്‌ടപ്പെടുന്നതിന് കാരണമാകുമെന്നും അവര്‍ പറഞ്ഞു.
Next Article