ബൈക്ക് റേസിംഗ് : ബൈക്കിടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഞായര്‍, 29 ജനുവരി 2023 (11:31 IST)
തിരുവനന്തപുരം: അമിതവേഗത്തിലേറ്റിയ ബൈക്ക് ഇടിച്ചു അമ്പത്തഞ്ചുകാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ എട്ടു മണിയോടെ തിരുവല്ലം വാഴമുട്ടത്തുവച്ചാണ് പനത്തുറ സ്വദേശി സന്ധ്യ ബൈക്കിന്റെ ഇടിയേറ്റു മരിച്ചത്.
 
ബൈക്ക് ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിന്റെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. അമിത വേഗത്തിൽ എത്തിയ ബൈക്ക് റോഡ് മുറിച്ചു കടക്കുമ്പോൾ സന്ധ്യയെ ഇടിക്കുകയായിരുന്നു.
 
ഫോട്ടോ എടുക്കാനെത്തിയ യുവാവിന്റെ ബൈക്കാണ് അപകടത്തിൽ പെട്ടതെന്നു പോലീസ് പറയുന്നു. എന്നാൽ റേസിംഗ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാരും പറയുന്നു. ഈ പ്രദേശത്തു മിക്ക ദിവസങ്ങളിലും ബൈക്ക് റേസിംഗ് നടക്കുന്നുണ്ടെന്നും പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍