പൊലീസിന് നേരെ കയ്യേറ്റം: മൂന്നു പേർ അറസ്റ്റിലായി

എ കെ ജെ അയ്യര്‍

ശനി, 28 ജനുവരി 2023 (17:41 IST)
കാസർകോട്: പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുമ്പള കടമ്പാർ സ്വദേശികളായ മുഹമ്മദ് ബഷീർ, അഹമ്മദ് കബീർ, അബ്ദുൽ ലത്തീഫ് എന്നിവരാണ് പിടിയിലായത്.

സ്ഥലത്തെ ദേശീയ പാത വികസനത്തിന് മണ്ണെടുക്കാനെത്തിയ ലോറി തടഞ്ഞു എന്നറിഞ്ഞു പോലീസ് എത്തിയപ്പോൾ ഉണ്ടായ സംഘര്ഷത്തിലാണ് കയ്യേറ്റശ്രമം ഉണ്ടായത്. ലോറി കടന്നുപോകാൻ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതോടെ ഒരു സംഘം ആളുകൾ പോലീസിനെതിരെ തിരിയുകയായിരുന്നു. ഇതിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണു റിപ്പോർട്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍