തലസ്ഥാന നഗരിയിലെ ഒരു പോഷ് ഹോട്ടലില്‍ വിളമ്പിയ കട്ട് ഫ്രൂട്ട്‍സില്‍ പുഴു കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് ഭക്‍ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിനു അര ലക്ഷം രൂപ പിഴയിട്ടു. രണ്ട് ദിവസം മുമ്പ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണു അധികാരികളുടെ ഈ നടപടി.