എറണാകുളം ജില്ലയില്‍ ഭക്‌ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല് ഹോട്ടലുകള്‍ അടച്ചുപൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തിലും, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിറ്റതിനാലുമാണ് നടപടി. എറണാകുളം, മൂവാറ്റുപുഴ, പറവൂര്‍, ആലുവ എന്നിവിടങ്ങളിലായിരുന്നു പരിശോധന. എറണാകുളത്ത് മൂന്നും പറവൂരില്‍ ഒരു ഹോട്ടലുമാണ് ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ സീഗേള്‍, ഹോട്ടല്‍ സിയ, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ ശാരദഭവന്‍ എന്നിവയാണ് അടച്ച് പൂട്ടിയത്. നഗരത്തില്‍ 12 ഹോട്ടലുകളില്‍ പരിശോധന നടത്തി 42,000 രൂപ പിഴ അടപ്പിച്ചു ഫുഡ്സേഫ്റ്റി ആന്റ് എന്‍ഫോഴ്സ്മെന്റ് അസി. കമ്മീഷണര്‍ ജോസഫ് ഷാജി ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു എറണാകുളത്തെ പരിശോധന.
എറണാകുളം കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റ് കാന്റീനില്‍ സംഘം പരിശോധന നടത്തി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിലും, വിതരണം നടത്തിയതിന്റെ പേരിലും ഉദ്യോഗസ്ഥര്‍ പിഴ അടപ്പിച്ചു. ഹോട്ടല്‍ മഹാറാണി, ഹോട്ടല്‍ നന്ദനം, ബിസ്മി, ഇലവന്‍ ടു ഇലവന്‍ എന്നിവടങ്ങളിലും സംഘം പരിശോധന നടത്തി പിഴചുമത്തി. അസി. കമ്മീഷണര്‍ സുഗുണന്റെ നേതൃത്വത്തില്‍ പറവൂരില്‍ നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടല്‍ ശരവണഭവനാണ് പൂട്ടിച്ചത്.
ഭക്‌ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളാണ് ഇവിടെ വിതരണം ചെയ്തിരുന്നത്. കൂടാതെ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായിരുന്നു പറവൂര്‍, വൈപ്പിന്‍ മേഖലയില്‍ 13 ഹോട്ടലുകളിലാണ് ഭക്‌ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വെടി മറയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സെവന്‍ ഡെയസ്, മന്നത്ത് നാടന്‍ ഭക്ഷണ ശാല ഹോട്ടല്‍ ഉസ്താദ്, ഹോട്ടല്‍ ചിക്കി എന്നിവിടങ്ങളില്‍ പരിശോധന നടത്തി പിഴചുമത്തി.