വകുപ്പുകള്‍ ഇല്ല; ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വരനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ജനുവരി 2025 (14:03 IST)
ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വരനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. ഹൈക്കോടതിയിലാണ് പോലീസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പോലീസിനോട് നിലപാട് തേടിയിരുന്നു. കേസെടുക്കുന്നതിന് വകുപ്പുകള്‍ ഇല്ലെന്നായിരുന്നു പോലീസ് കോടതിയില്‍ നല്‍കിയ മറുപടി. ഇതിനായി കൂടുതല്‍ നിയമപദേശം തേടും. ഇക്കാര്യം ഹണി റോസിനോടും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
 
ചാനല്‍ ചര്‍ച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി. എന്നാല്‍ ഹണി റോസിനെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അങ്ങനെ ഒന്ന് തെളിവായി കാണിച്ചു തന്നാല്‍ താന്‍ സ്വയം ജയിലില്‍ കിടക്കാമെന്ന വാദം രാഹുല്‍ ഉയര്‍ത്തിയിരുന്നു. വസ്ത്രധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും താന്‍ മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍