ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; ബഷീര്‍ കൊലക്കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കും

വ്യാഴം, 13 ഏപ്രില്‍ 2023 (11:02 IST)
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കൊലപാതകക്കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി അംഗീകരിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ ശ്രീറാമിനെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍