ഫ്‌ളാറ്റുകളുടെ പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങ് വര്‍ധന !

വ്യാഴം, 13 ഏപ്രില്‍ 2023 (09:11 IST)
ഫ്‌ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 20 മടങ്ങ് വര്‍ധന വിലയിരുത്തി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് പ്രൊജക്ടിന് നേരത്തെ ഒരു ലക്ഷമായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 20 ലക്ഷമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. 
 
ഇതിനു പുറമേ തിരുവനന്തപുരം കോര്‍പറേഷന്‍ 10 ശതമാനം സര്‍വീസ് ചാര്‍ജും ഫീസിന് മുകളില്‍ ചുമത്തുന്നുണ്ട്. അതോടെ ആകെ തുക 22 ലക്ഷമായി ഉയരും. കോര്‍പറേഷനുകളില്‍ നേരത്തെ 300 ചതുരശ്ര മീറ്ററിന് മുകളില്‍ ചതുരശ്ര മീറ്ററിന് 10 രൂപയായിരുന്നു പെര്‍മിറ്റ് ഫീസ്. ഇത് 200 രൂപയായിട്ടാണ് കൂട്ടിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍