അതിതീവ്രമഴ: പത്തനംതിട്ട ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (14:19 IST)
അതിതീവ്രമഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷവും നാളെയും അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളേജുകൾ,അങ്കണവാടികൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ജില്ലയിൽ മലയോര മേഖലയിൽ കെ കെ റോഡ് ഉൾപ്പെടെ രാത്രി യാത്ര വൈകുന്നേരം 8 മണി മുതൽ രാവിലെ 6മണി വരെ നിരോധിച്ചു.ഓഫ്‌ റോഡ് ട്രക്കിങ്, സാഹസിക വിനോദ സഞ്ചാരം, എല്ലാവിധ ഖനനപ്രവർത്തികളും  നിരോധിച്ചു. ഇടുക്കി ജില്ലാ കളക്ടറാണ് ഈ വിവരം അറിയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍