കനത്ത മഴ: കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

അഭിറാം മനോഹർ

ഞായര്‍, 14 ജൂലൈ 2024 (17:40 IST)
സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ തിങ്കളാഴ്ച( ജൂലായ് 15) അവധി പ്രഖ്യാപിച്ചു.
 
 അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾ,സർവകലാശാല പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍