മേയര്‍ ചന്ദ്രിക കനിയാന്‍ "ചന്ദ്രികാ ഹോമം' : പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

വെള്ളി, 21 നവം‌ബര്‍ 2014 (17:13 IST)
തെരുവുവിളക്കുകള്‍ യഥാസമയം കത്തിക്കാന്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചന്ദ്രികാ ഹോമം എന്ന പേരിട്ട പ്രതിഷേധ പ്രകടനത്തിന്‍റെ തരത്തിനെതിരെ ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും പ്രതിഷേധിച്ചു. ഹിന്ദു സമൂഹത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു സമരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം തിരുമല അനില്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടിക്ക് തയ്യാറാവുകയാണിവര്‍.

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തെരുവില്‍ മൂന്നാം കിട രാഷ്ട്രീയം കളിക്കുവാന്‍ ഉപയോഗിക്കുന്നത് ഹിന്ദു സമൂഹത്തിന്‍റെ വിശ്വാസ പ്രമാണങ്ങളോടുള്ള കടന്നുകയറ്റമാണെന്നും നാട്ടില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുവാന്‍ മറ്റു പലവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അനില്‍ പറഞ്ഞു.

ഇതര മതസ്തരുടെ ആരധനാ രീതികളെയോ അനുഷ്ഠാനങ്ങളെയോ വിശ്വാസ പ്രമാണങ്ങളെയോ ആണു രാഷ്ട്രീയക്കാര്‍ അവഹേളിച്ചാല്‍ പ്രതികരണം എന്താകുമെന്ന് കൌണ്‍സിലര്‍മാര്‍ ചിന്ദിക്കണമെന്നും നഗരസഭയുടെ പ്രതിപക്ഷ നേതാവു തന്നെ ഇത്തരം ഹിന്ദു അവഹേളനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്നത് ഗൌരവമായി കാണണമെന്നും അനില്‍ പറഞ്ഞു.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക