മോട്ടോര്‍ വാഹന നിയമലംഘനത്തിനുള്ള പിഴ വര്‍ധിപ്പിച്ചു
ബുധന്‍, 8 ഒക്‌ടോബര്‍ 2014 (17:14 IST)
മോട്ടോര്‍ വാഹന നിയമലംഘനത്തിനുള്ള പിഴയില്‍ വന്‍ വര്‍ധനവ്. പുതിയ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.പുതിയ നിയമ പ്രകാരം ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 500 രൂപയും, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 500 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 10,000 രൂപയും പിഴ ഈടാക്കും.
ഇതുകൂടാതെ ആവശ്യമായ രേഖകള്‍ ഇല്ലാത്ത ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് 500 രൂപ ഈടാക്കുകയും വണ്ടി പിടിച്ചെടുക്കുകയും ചെയ്യും.
രണ്ടിലധികം ആളുകള്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്‌താല്‍ 1000 രൂപയായിരിക്കും പിഴ.
കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്നും 1000 രൂപയായിരിക്കും ഈടാക്കുക.പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരില്‍ നിന്നും 1500 രൂപയും രേഖകളില്ലാത്തതിനു 5000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളില്‍ നിന്നും 10000രൂപയും ഈടാക്കും.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവര്‍ക്ക് 5000 രൂപയാണ് പിഴ അടക്കേണ്ടി വരും. പുതിയ നിയമ പ്രകാരം മൂന്നു തവണ നിയമലംഘനം നടത്തുന്നവരുടെ ലൈസന്‍സ് പിടിച്ചെടുക്കുകയും ചെയ്യും