പ്രിയ വർഗീസിൻ്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:41 IST)
കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആയി പ്രിയ വർഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഓഗസ്റ്റ് 31 വരെയാണ് സ്റ്റേ.
 
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻ്റെ ഭാര്യയായ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അനർഹമാണെന്ന വാർത്തകൾ വന്ന പശ്ചാത്തലത്തിലാണ് രണ്ടാം റാങ്കിലുള്ളയാൾ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രിയ വർഗീസിൻ്റെ നിയമനത്തെ പറ്റി പരാതി ഉയർന്ന സാഹചര്യത്തിൽ ചാൻസലർ കൂടിയാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമന പക്രിയ സ്റ്റേ ചെയ്തിരുന്നു.
 
ഇതിനെതിരെ സർവകലാശാല കോടതിയെ സമീപിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ജോസഫ് സ്കറിയ ഹർജി നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍