പട്ടിക്കൂട് വിവാദം; സ്കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്
വെള്ളി, 31 ഒക്‌ടോബര്‍ 2014 (15:32 IST)
കുട്ടിയെ പട്ടികൂട്ടിലടച്ച കുടപ്പനക്കുന്ന് ജവഹര്‍ സ്കൂള്‍ തുറക്കരുതെന്ന് ഹൈക്കോടതി. സംഭവത്തില്‍ സ്കൂള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയ ഹൈക്കൊടതി ഡിപിഐയുടെ ഉത്തരവില്‍ ഇടപെട്ട സര്‍ക്കാര്‍ നടപടി നിയമപരമല്ല എന്ന് അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൌകര്യമൊരുക്കാതെ സ്കൂള്‍ തുറക്കാന്‍ അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിനേ പറ്റിയുള്ള രേഖകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കലില്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ സ്കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്. എന്നാല്‍ ജവഹര്‍ സ്കൂളിലെ കുട്ടികള്‍ മറ്റൊരിടത്തും പഠിക്കാന്‍ സമ്മതിക്കാതിരുന്നതിനാല്‍ സ്കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കുട്ടിയുടെ അമ്മ ഹൈക്കോടതി സമീപിക്കുകയായിരുന്നു.