ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് രജിസ്ട്രാറുടെ പത്രക്കുറിപ്പ്

Webdunia
ശനി, 30 ജൂലൈ 2016 (15:47 IST)
ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ പത്ര കുറിപ്പ്. മാധ്യമങ്ങള്‍ക്ക് വിലക്കില്ല, മാധ്യമ പ്രവര്‍ത്തകരെ ആരും തടയുകയുമില്ല. മാധ്യമങ്ങള്‍ക്ക് കോടതിയിലെ കോഡ് ഓഫ് കോണ്‍ടാക്ടിനെ കുറിച്ചും കോടതി റിപ്പോര്‍ട്ടിംഗിനെ കുറിച്ചും ജഡ്ജിമാരുടെ സമിതി നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
 
ചില മാധ്യമ പ്രവര്‍ത്തകര്‍ ജഡ്ജിമാരുടെ ചേമ്പറില്‍ പോയി വിവരങ്ങള്‍ എടുക്കുന്നുവെന്നും, ജഡ്ജിമെന്റിന്റെ പകര്‍പ്പുകള്‍ നേരിട്ട് കൈപ്പറ്റുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അതത് ജഡ്ജിമാര്‍ക്ക് തീരുമാനമെടുക്കാമെന്നും അതില്‍ ഹൈക്കോടതിയ്ക്ക് എതിര്‍പ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതിയിലെ ചില ഇടങ്ങളില്‍ മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. ഇവിടങ്ങളില്‍ മാധ്യമങ്ങള്‍ പ്രവേശിക്കരുതെന്ന് അനൗദ്യോഗികമായി പിആര്‍ ഓഫീസില്‍ നിന്നും വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു വിലക്കുകളും നിലനില്‍ക്കുന്നില്ലെന്ന് പത്ര കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
 
Next Article