വിദേശ സഹായം സ്വീകരിക്കണമോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനം; വിഷയത്തിൽ വസ്തുതാപരമായ തെളിവുകൾ ഹാജരാക്കിയാൽ ഇടപെടാമെന്ന് ഹൈക്കോടതി

വ്യാഴം, 30 ഓഗസ്റ്റ് 2018 (18:15 IST)
കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശ സഹായങ്ങാൾ സ്വീകരിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി. വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജ്ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
 
യു എ ഇ പ്രഖ്യാപിച്ച ധനസഹായത്തിൽ വ്യക്തതയില്ല. യു എ ഇ ധനസഹായം, പ്രഖ്യാപിച്ചതായോ, കേന്ദ്ര സർക്കാർ അത് നിരസിച്ചതായോ വസ്തുതാപരമായ തെളിവുകൾ കോടതിക്കു മുന്നിൽ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കിയാൽ വിഷയം പരിശോധിക്കാം എന്ന് ചീഫ് ജെസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.  
 
യു എ ഇ കേരളത്തിന് പ്രഖ്യാപിച്ച വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനു നിർദേശം നൽകണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് അരുൺ ജോസഫ് നൽകിയ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍