മഴ ശക്തം; പത്ത് ട്രെയിനുകൾ റദ്ദാക്കി

ബുധന്‍, 18 ജൂലൈ 2018 (07:54 IST)
സംസ്ഥാനത്ത് ഒരാഴ്ചയായി പെയ്യുന്ന മഴയ്ക്ക് ശമനമൊന്നുമില്ല. മധ്യകേരളത്തിലാണു കൂടുതൽ നാശം. 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി. 
 
എറണാകുളം – കൊല്ലം മെമു, കൊല്ലം – എറണാകുളം മെമു, എറണാകുളം –കോട്ടയം, കോട്ടയം – എറണാകുളം, എറണാകുളം–കായംകുളം, കായംകുളം–എറണാകുളം, പുനലൂർ – ഗുരുവായൂർ, ഗുരുവായൂർ–പുനലൂർ പാസഞ്ചറുകളും, തിരുനൽവേലി – പാലക്കാട്, പാലക്കാട്–തിരുനൽവേലി പാലരുവി എക്സ്പ്രസുകളുമാണ് റദ്ദാക്കിയത്. മറ്റു ട്രെയിനുകൾ വേഗം കുറച്ച് ഓടിക്കുകയാണ്. മീനച്ചിലാറിൽ വെള്ളം വീണ്ടും ഉയർന്നു. 
 
കാറ്റും മഴയും ശക്തമായതിനാല്‍ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായിട്ടാണ് നിര്‍ത്തിയിട്ടിരുന്നത്.  മീനച്ചാറിലെ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കോട്ടയം വഴിയുള്ള ട്രെയിനുകളുടെ വേഗത കുറയ്ക്കുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ രണ്ടരമണിക്കൂര്‍ വരെ വൈകിയോടുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍