വീണ്ടും മഴ ദിനങ്ങള്‍; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

രേണുക വേണു

ചൊവ്വ, 13 ഓഗസ്റ്റ് 2024 (07:56 IST)
സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 
 
കേരളത്തില്‍ എല്ലാ ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് മലയോര മേഖലയില്‍ ഉച്ചക്ക് ശേഷം കുറഞ്ഞ സമയം ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കാനും സാധ്യത. മധ്യ തെക്കന്‍ ജില്ലകള്‍ക്കൊപ്പം വയനാട്, പാലക്കാട്, മലപ്പുറം മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍