പഴകിയ ഭക്ഷണം പിടികൂടി: പതിനായിരം രൂപാ വീതം രണ്ട് ഹോട്ടലുകള്‍ക്ക് പിഴ

എ കെ ജെ അയ്യര്‍

വ്യാഴം, 8 ജൂലൈ 2021 (20:23 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് സ്‌ക്വാഡ്  രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് പതിനായിരം രൂപാ വീതം പിഴ ചുമത്തി. കേശവദാസപുരത്തെ ചിന്നൂസ്, പട്ടത്തെ ഗരം മസാല എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. 
 
കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ്.മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.  കേശവദാസപുരം, നന്തന്‍കോട്, കുറവങ്കോണം, കവടിയാര്‍, മുട്ടട  തുടങ്ങിയ സ്ഥലങ്ങളിലും വിവിധ ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. നിലവാരക്കുറവ്, മോശമായ ഭക്ഷ്യ യോഗമല്ലാത്തത് എന്നീ പരാതികളെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 
 
പിഴ ചുമത്തിയ ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇനിയും കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതാണെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍