ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, ഗുരുവായൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ

വ്യാഴം, 8 ജൂലൈ 2021 (19:13 IST)
സംസ്ഥാനത്ത് ടെസ്റ്റ് പോ‌സിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഗുരുവായൂർ നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനയതിനെ തുടർന്നാണ് നിയന്ത്രണം.
 
നിയന്ത്രണത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദർശനത്തിന് അനുവദിക്കില്ല. പുതിയതായി വിവാഹ ബുക്കിങ്ങും അനുവദിക്കില്ല. നേരത്തെ ബുക്ക് ചെയ്‌തവർക്ക് മാത്രമായിരിക്കും വിവാഹം നടത്താൻ അനുമതി നൽകുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍