കൊവിഡ് കേസുകൾ കുറഞ്ഞാലും ജാഗ്രത തുടരണം:വീണ ജോർജ്

ഞായര്‍, 23 മെയ് 2021 (15:42 IST)
സംസ്ഥാനത്ത് ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാവുക മെയ് മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി. ലോക്ക്ഡൗൺ തുടരണമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വീണ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
 
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ കണക്കിലെടുത്തുകൊണ്ടാകും ലോക്ക്ഡൗൺ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. കൊവിഡിനൊപ്പം ഡെങ്കിപനി പോലുള്ള മഴക്കാല രോഗങ്ങളും പടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍