കേരളം കൃത്യമായി കോവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗ വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്നും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ ഒന്‍പത് ദിവസം കൊണ്ട് വര്‍ധിച്ചത് 1300 ശതമാനം കൊവിഡ് കേസുകളാണ്. നിലവില്‍ 3783 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുന്നില്‍ കേരളം തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 255 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് പ്രകാരം, മെയ് 22 ന് ഇന്ത്യയില്‍ 257 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.