വളരെ ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. ഇല്ലാത്ത പക്ഷം രോഗികൾ ക്രമാതീതമായി ഉയരാൻ അത് കാരണമാകുമെന്നും രോഗികൾക്ക് ചികിത്സ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.പലരും തിരഞ്ഞെടുപ്പ് നിർദേശങ്ങൾ പാലിച്ചില്ലെന്നും സത്യപ്രതിജ്ഞയും അധികാരമേൽക്കലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.