‘അഭിമാനമുണ്ട്, രാജ്യത്തിനു വേണ്ടിയാണ് ഏട്ടന്‍ പോരാടി മരിച്ചത്’; വീരമൃത്യു വരിച്ച മലയാളി ജവാന്‍ വസന്തകുമാറിന്റെ സഹോദരന്‍

വെള്ളി, 15 ഫെബ്രുവരി 2019 (09:17 IST)
രാജ്യത്തിനുവേണ്ടി പോരാടി സഹോദരന്‍ മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ സഹോദരന്‍ സജീവന്‍.

വയനാട് ലിക്കിടി സ്വദേശിയയാ വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഹോദരന്‍ സജീവന്‍. ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒമ്പതാം തിയതിയാണ് വസന്തകുമാര്‍ കാശ്മീരിലേക്കു മടങ്ങിയത്. വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്.

വ്യാഴാഴ്‌ച വൈകീട്ടോടെയാണ് വസന്തകുമാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്‍റെ ഭാര്യാ സഹോദരന്‍ വിളിച്ചറിയിച്ചത്. ദില്ലിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വി വി വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു അറിയാന്‍ കഴിഞ്ഞത്. വസന്തകുമാറിന്‍റെ ബറ്റാലിയന്‍ നമ്പര്‍ അറിയാത്തതിനാല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. അഞ്ച് മണിയോടെയാണ്  ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചതെന്നും സജീവന്‍ പറഞ്ഞു.

2001-ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍