വൈറ്റിലയിലെ പുതിയ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലതരത്തിലുള്ള വാദപ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെയും ഇടപ്പള്ളി മേല്‍പ്പാലത്തിന്റെയും അശാസ്ത്രീയമായം നിര്‍മ്മാണം ചൂണ്ടിക്കാട്ടിയാണ് വൈറ്റില മേല്‍പ്പാലത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവാദങ്ങള്‍ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്ത് വൈറലാകുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് കത്ത് എഴുതിയിരിക്കുന്നത്.