പ്രകൃതി വിരുദ്ധ പീഡനം: 47 കാരന് 6 വർഷം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍

വെള്ളി, 4 ഫെബ്രുവരി 2022 (19:48 IST)
തൃശൂർ: പതിനൊന്നു വയസുള്ള ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 47 കാരന് കോടതി ആറ് വർഷം തടവിനും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. കുന്നംകുളം അകലാട് ഒറ്റയിനി കോഞ്ചാടത്ത് വീട്ടിൽ ഉമ്മറിനെയാണ് കോടതി ശിക്ഷിച്ചത്.

2016 സെപ്തംബറിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലനെയാണ് ഇയാൾ ബലമായി കൊണ്ടുപോയി പീഡിപ്പിച്ചത്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്സോ) ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. വടക്കേക്കാട് ഈ .ഐ ആയിരുന്ന പി.കെ.മോഹിതാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍