ഇത് അതിജീവനത്തിന്റെ പെൺമുഖം; റാംപിൽ വിസ്‌മയിപ്പിച്ച് ഹനാൻ

വ്യാഴം, 2 ഓഗസ്റ്റ് 2018 (08:23 IST)
ഉപജീവനത്തിനുവേണ്ടി മീൻ വിൽപ്പന നടത്തി ശ്രദ്ധേയയായ കേളെജ് വിദ്യാർത്ഥി ഹനാൻ ഖാദിയുടെ പുതുമുഖമായി വേദിയിലെത്തി. ഖാദി വസ്‌ത്രങ്ങളുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് ഖാദി വസ്‌ത്രമണിഞ്ഞ് ഹനാൻ റാംപിൽ എത്തിയത്.
 
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം- ബക്രീദ് ഖാദിമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ഖാദി വസ്‌ത്രമണിഞ്ഞെത്തിയ ഹനാനെ വൻ കൈയടിയോടെ കാണികൾ സ്വീകരിച്ചു.
 
'ഫ്ളവർഗേളായും അവതാരകയായുമൊക്കെ ഇത്തരം ഒട്ടേറെ വേഷങ്ങൾ അണിഞ്ഞിട്ടുണ്ടെങ്കിലും അന്നാരും ശ്രദ്ധിച്ചിരുന്നില്ല. ഈവേദി മനോഹരമാണ്. ഈ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദിയുണ്ടെ'ന്ന് ഹനാൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍