കൊച്ചിയില്‍ കസ്റ്റംസ് കോട്ടേഴ്‌സിലെ കൂട്ട ആത്മഹത്യയില്‍ അന്വേഷണം പുരോഗമിക്കുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിട്ടുള്ളത്. മരിച്ച നിലയില്‍ കണ്ടെത്തിയ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടെയും കുടുംബത്തിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ജാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയി, അമ്മ ശകുന്തള ആഗര്‍വാള്‍ എന്നിവരാണ് മരിച്ചത്.
സഹോദരി ശാലിനി വിജയുടെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേസുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ജീവനൊടുക്കുകയായിരുന്നു. മനീഷ് ഒരാഴ്ചയായി ഓഫീസില്‍ എത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പ്രദേശത്ത് ദുര്‍ഗന്ധവും ഉണ്ടായിരുന്നു.
മനീഷിന്റെയും സഹോദരിയുടെ മൃതദേഹം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീടുള്ള പരിശോധനയിലാണ് മാതാവിന്റെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 2018 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. സമീപകാലത്താണ് കൊച്ചിയില്‍ എത്തിയത്. കഴിഞ്ഞവര്‍ഷമാണ് ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസായത്.