തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനു മുമ്പും മാഞ്ഞൂരാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് കേസ് റദ്ദാക്കാനാവില്ലെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം തുടരട്ടെയെന്നും ഇപ്പോല്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ ജൂലൈ 14ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കോണ്‍വെന്റ് ജംഗ്ഷനു സമീപം നടുറോഡില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണു കേസ്.