യോഗ്യത സംബന്ധിച്ച പരാതിയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറില്‍ നിന്നും കാലടി സര്‍വകലശാല വൈസ് ചാന്‍സലറില്‍ നിന്നും ഗവര്‍ണര്‍ പി സദാശിവം വിശദീകരണം തേടി. രണ്ടാഴ്ചക്കകം മറുപടി നല്‍കാനാണ് ഇവരോടാവശ്യപ്പെട്ടിരിക്കുന്നത്
ഇതു കൂടാതെ പരാതി സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും ഗവര്‍ണര്‍ വിശദീകരണം തേടി. യുജിസി നിഷ്ക്കര്‍ഷിച്ച യോഗ്യതയില്ലെന്ന ആരോപണമാണ് എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ബാബു സെബാസ്റ്റിയനെതിരെ ഉന്നയിക്കപ്പെട്ടിരുന്നത്. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വിസിയായി തുടരാനാവില്ലെന്നാണ് കാലടി വിസി ഡോ എം സി ദിലീപ് കുമാറിനെതിരായുള്ള ആരോപണം.