പത്തുദിവസത്തിനുള്ളില്‍ വധിക്കും: ഗവര്‍ണര്‍ക്ക് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ഫെബ്രുവരി 2023 (08:59 IST)
ഗവര്‍ണര്‍ക്ക് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. 10 ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി. ഇ - മെയില്‍ വഴിയാണ് സന്ദേഷം അയച്ചത്. ഗവര്‍ണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. 
 
പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article