ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് സർക്കാരിന്റെ സൗജന്യ കിറ്റ് നൽകും

വ്യാഴം, 23 ഓഗസ്റ്റ് 2018 (13:32 IST)
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവർക്ക് ഭക്ഷ്യസാധനങ്ങളടങ്ങുന്ന കിറ്റ് സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള ചുമതല സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനും നൽകിക്കൊണ്ടുള്ള ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ പുറത്തിറക്കി.
 
സ്വകാര്യ വ്യക്തികളും സംഘടനകളും ക്യാംപിലേക്കു നല്‍കിയ വസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മാത്രമേ ഹോര്‍ട്ടികോര്‍പ്പും സപ്ലൈകോയും സ്വന്തം നിലയ്ക്കു ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു. നിരവധി പേരും സംഘടനകളും മറ്റും ഭക്ഷ്യവസ്‌തുക്കൾ നൽകിയിട്ടുണ്ട്.
 
ക്യാമ്പിന്റെ ചുമതലയുള്ളവർക്കായിരിക്കും ഇതിന്റെ മേൽനോട്ടം. അഞ്ച് കിലോ അരി മുതൽ കുട്ടികൾക്കുള്ള വസ്‌ത്രം വരെ കിറ്റിൽ ഉണ്ടായിരിക്കും. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍