മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ : പരിഷ്‌കാര തീരുമാനങ്ങള്‍ പിന്‍വലിച്ചു
മെഡിക്കല്‍, എന്‍ജിനീയറിങ് പൊതു പ്രവേശന പരീക്ഷയില്‍ പ്രഖ്യാപിച്ച പരിഷ്കാരങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനം. നേരത്തെ പുറത്തിറക്കിയ പുതുക്കിയ പ്രോസ്‌പെക്ടസില്‍ പ്രവേശനത്തിന് മിനിമം മാര്‍ക്ക് വേണ്ടെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനം പിന്‍വലിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതോടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ കുറഞ്ഞത് പത്തുമാര്‍ക്ക് വേണമെന്ന മുന്‍രീതി തുടരും. സ്വാശ്രയ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞാണ് വിവാദ പ്രോസ്‌പെക്ടസുമായി വിദ്യാഭ്യാസവകുപ്പ് രംഗത്തെത്തിയത്. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് പ്രവേശന പരീക്ഷ.