സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി; തീരുമാനം മന്ത്രിസഭായോഗത്തിൽ

ബുധന്‍, 31 ഓഗസ്റ്റ് 2016 (12:15 IST)
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. 8,000 രൂപയില്‍ നിന്ന് 21,000 രൂപയിലേക്കാണ് പരിധി ഉയര്‍ത്തിയത്. ഇനിമുതൽ 21,000 രൂപ ശമ്പളം വാങ്ങുന്നവർക്ക് ബോണസ് ലഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായിരിക്കുന്നത്. അതേസമയം, ഉത്സവബത്തയിലും ബോണസ് തുകയും മാറ്റമില്ല. 
 
നിലവിൽ 3,500 രൂപയാണ് ബോണസ് തുക. അംഗൻവാടി ജീവനക്കാരുടെ ഉൽസവബത്ത 1000 ത്തിൽനിന്ന് 1,100 രൂപയാക്കി ഉയർത്തി. താത്കാലിക ജീവനക്കാരുടെ ഉത്സബത്ത വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

വെബ്ദുനിയ വായിക്കുക