‘കര്‍ഷകരുടെ വായ്പാ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിനാവില്ല’

തിങ്കള്‍, 30 ജൂണ്‍ 2014 (13:12 IST)
കര്‍ഷകരുടെ വായ്പാ ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രം പ്രഖ്യാപിച്ച പലിശ ഇളവ് സംസ്ഥാനത്തെ കര്‍ഷകര്‍ക്കു ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടെന്നു  പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.  
 
കര്‍ഷകര്‍ ജപ്തി ഭീഷണിയിലാണെന്നും, അന്നം നല്‍കുന്നവരോടു സര്‍ക്കാര്‍ അനീതി കാട്ടുകയാണെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സബ്മിഷനില്‍ ഉന്നയിച്ചു. കര്‍ഷകരുടെ വായ്പാ മോറട്ടോറിയം അടുത്ത വര്‍ഷം 15 വരെ നീട്ടിയിട്ടുണ്ടെന്നും ഉമ്മന്‍‌ചാണ്ടി അറിയിച്ചു.  

വെബ്ദുനിയ വായിക്കുക