ഗവർണറുടെ സത്യപ്രതിജ്ഞ: ആരും വിളിച്ചില്ലെന്ന് വിഎസ്
വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (12:22 IST)
ഗവർണറായി പി സദാശിവം സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ കല്ലുകടി. സത്യപ്രതിജ്ഞ ചടങ്ങില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് വിഎസ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടു നിന്നു.
ചടങ്ങില്‍ ക്ഷണിച്ചു കൊണ്ടുള്ള ക്ഷണക്കത്ത് തന്റെ ഓഫീസിലേക്ക് ആരും അയച്ചിരുന്നില്ലെന്നും. പ്രതിപക്ഷ നേതാവിന്റെ വസതിയിലാണ് താൻ താമസിക്കുന്നത്. അവിടേക്ക് അയയ്ക്കാറുള്ള കത്തുകളൊന്നും നഷ്ടപ്പെടാറില്ലെന്നും വി എസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം വിഎസിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു എന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ക്ഷണക്കത്ത് കന്റോൺമെന്റ് ഹൗസിൽ എത്തിച്ചതായും അധികൃതർ വ്യക്തമാക്കി. മേയർ കെ ചന്ദ്രിക ചടങ്ങില്‍ പങ്കെടുത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.