ഗുണ്ടാ പിരിവ് നല്‍കാതിരുന്നതിനു വീട്ടമ്മയെ ഉപദ്രവിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിപ്ര കരിമണല്‍ കിഴക്കുംകര ശ്രീലതാ ഭവനില്‍ ജയകുമാര്‍ (40) ആണു പൊലീസ് വലയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ കൂട്ടുകാരനായ പുല്ലുകാട് ഷിബു എന്ന ഗുണ്ടയുമായി ചേര്‍ന്ന് ഇന്‍ഫോസിസ് ജീവനക്കാരന്റെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഇരുവരും ഒളിവിലായിരുന്നു. ഇവരെ പിടിക്കാനായി പ്രത്യേക സ്വാഡ് തന്നെ രൂപീകരിച്ചു.
മെഡിക്കല്‍ കോളേജ് സി.ഐ ഷീന്‍ തറയില്‍, തുമ്പ എസ്.ഐ ജയ സനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടിച്ചത്. പുല്ലുകാട് ഷിബുവും ഉടന്‍ അറസ്റ്റിലാവുമെന്ന് പൊലീസ് അറിയിച്ചു.