പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 18 പവന്‍ കവര്‍ന്നു - പ്രതികള്‍ പിടിയില്‍

എ കെ ജെ അയ്യര്‍

വെള്ളി, 14 ജൂണ്‍ 2024 (15:34 IST)
കന്യകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏഴാം തീയതിയാണ് റിട്ടയേഡ് എഞ്ചിനീയല്‍ വിനോദ് സൈമണിന്റെ വീട്ടില്‍ നിന്നു ആഭരണങ്ങള്‍ മോഷണം പോയത്.
 
നാഗര്‍കോവില്‍ പാര്‍വതിപുരത്തിനുസമീപം പൂട്ടിയിട്ടിരുന്ന വീട്ടില്‍നിന്ന് 18 പവന്റെ ആഭരണങ്ങള്‍ മോഷണം പോയത്. തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്.
 
 ധര്‍മപുരം കാര്യമംഗലം സ്വദേശികളായ മൂര്‍ത്തി (48), രാമമൂര്‍ത്തി (48), കൃഷ്ണഗിരി ബല്ലാരന്‍പള്ളി സ്വദേശി രമേഷ് (48) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍നിന്ന് ആഭരണങ്ങള്‍ പിടിച്ചെടുത്തു.
 
 നാഗര്‍കോവില്‍വടശ്ശേരി ഇന്‍സ്‌പെക്ടര്‍ കാശി പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍