സ്വര്‍ണ്ണക്കടത്ത് എമര്‍ജന്‍സി ലാമ്പിലൂടെയും
സ്വര്‍ണ്ണക്കടത്ത് പിടിത്തത്തിലൂടെ ഏറെ പ്രസിദ്ധിയാര്‍ജ്ജിരിച്ചിരിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലമ്പിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ഒന്നര കിലോ സ്വര്‍ണ്ണം അധികൃതര്‍ പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി സമീര്‍ എന്നയാളാണ് ഇത് കൊണ്ടുവന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ നിന്നു വന്ന എയര്‍ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലിറങ്ങിയത്. സ്വര്‍ണ്ണ ബിസ്കറ്റുകള്‍ മുറിച്ച് കഷണങ്ങളായാണ് ലാമ്പിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. സമീറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരുന്നു.